Tuesday, 4 September 2012

 ഓണാഘോഷം
2012-13
മാവേലി എഴുന്നള്ളത്ത്


Thursday, 16 August 2012

Tuesday, 31 July 2012

2011-12 വര്‍ഷം 100% വിജയം നേടിയ സ്ക്കൂളിനുള്ള പുരസ്കാരം മന്ത്രി കെ.പി.മോഹനനില്‍ നിന്നും സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എം.രാജീവന്‍ ഏറ്റുവാങ്ങുന്നു.

Saturday, 21 July 2012

 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം
പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ 2012-13 വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 17/07/2012 ബുധനാഴ്ച  വെള്ളൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്ക്കൂള്‍ ചരിത്ര അധ്യാപകന്‍ ശ്രീ കെ.വി.കരുണാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ടി.ജയചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ വി.എം.രാജീവന്‍ അദ്ധ്യക്ഷതയും വഹിച്ചു.ചടങ്ങിന് ആശംസ അര്‍പ്പിച്ചുകൊണ്ട് ശ്രീ ടി.കെ വേണുഗോപാലന്‍ മാസ്റ്റര്‍ സംസാരിച്ചു.ക്ലബ്ബ് കണ്‍വീനര്‍ പ്രബിന്‍രാജ് നന്ദി പറഞ്ഞു.

ചാന്ദ്രയാത്രികന്‍ വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി
ചാന്ദ്രദിനത്തിന്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ചാന്ദ്രയാത്രിക വേഷം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി ചാന്ദ്രയാത്രയുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.സ്ക്കൂള്‍ പരിസ്ഥിതി,സയന്‍സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ശാസ്ത്രക്വിസ് മത്സരവും,ചാന്ദ്രയാത്രയുടെസി.ഡിപ്രദര്‍ശനവും നടത്തി. പരിപാടിക്ക് സീനിയര്‍ അസിസ്റ്റന്റ് കെ.രഘുരാമന്‍,ബാബു.എം,കെ.വി.സുരേഷ്,എ.ജി.ആഷിക്,
കെ.വി.ശശിധരന്‍,പി.വി.ശോഭന,വി.വി.ഗിരിജ,പ്രബിന്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Friday, 13 July 2012


ശാസ്ത്ര ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
പടന്നക്കടപ്പുറം ഗവ :ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ ആരോഗ്യ,പരിസ്ഥിതി,സയന്‍സ് എന്നീ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോ.വി.രാജീവന്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടന്നു.പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി അഖില സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റര്‍ വി.എം.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് അനൂപ് മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി സുരേഷ്.കെ.വി,ബാബു.എം,സൂരജ്.രൂപിന, മുഷ്താക്ക് എന്നിവര്‍ സംസാരിച്ചു

Wednesday, 11 July 2012

         ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  നടന്ന വൃക്ഷത്തൈ വിതരണം

2012-2013


 2012-13
 പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര