Saturday, 21 July 2012

ചാന്ദ്രയാത്രികന്‍ വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി
ചാന്ദ്രദിനത്തിന്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ചാന്ദ്രയാത്രിക വേഷം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി ചാന്ദ്രയാത്രയുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.സ്ക്കൂള്‍ പരിസ്ഥിതി,സയന്‍സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ശാസ്ത്രക്വിസ് മത്സരവും,ചാന്ദ്രയാത്രയുടെസി.ഡിപ്രദര്‍ശനവും നടത്തി. പരിപാടിക്ക് സീനിയര്‍ അസിസ്റ്റന്റ് കെ.രഘുരാമന്‍,ബാബു.എം,കെ.വി.സുരേഷ്,എ.ജി.ആഷിക്,
കെ.വി.ശശിധരന്‍,പി.വി.ശോഭന,വി.വി.ഗിരിജ,പ്രബിന്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment